കൊല്ലത്ത് ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആര്‍എസ്എസുകാര്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയ സംഭവത്തില്‍ ആഴ്ച ഒന്നു കഴിഞ്ഞിട്ടും പ്രതികള്‍ ഒളിവിലാണ്. പ്രതികളെ ബിജെപി നേതൃത്വം ഒളിവില്‍ കഴിയാന്‍ സഹായിച്ചുവെന്നാണ് ഇപ്പോള്‍ ആരോപണം ശക്തമാകുന്നത്. മര്‍ദ്ദനം നടന്നത് ഒരാഴ്ചയായിട്ടും പ്രതികള്‍ ഒളിവില്‍ തുടരുകയാണ് .
ക്ഷേത്രോത്സവത്തിനിടെയാണ് ബി ജെ പി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകൻ പൃഥ്വിരാജിനെയാണ് ഒരു സംഘം ആളുകള്‍ ക്രൂരമർദനത്തിന് ഇരയാക്കിയത്. യുവാവിനെ വളഞ്ഞിട്ട് തല്ലുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. സംഭവത്തിന് പിന്നാലെ 15 പേർക്കെതിരെയാണ് പൊലീസ് കേസടുത്തത്. പിന്നാലെയാണ് പ്രതികള്‍ ഒഴിവിൽ പോകുന്നത്.
പ്രതികളെ ഒളിപ്പിച്ചത് ബി ജെ പി നേതൃത്വമെന്നുള്ള ആക്ഷേപം ഉയർന്നു.ശാസ്താംകോട്ട കുമരംചിറ ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് സംഭവം നടന്നത്. തലയ്ക്ക് പരിക്കേറ്റ യുവാവ് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പരാതിക്ക് പിന്നാലെ ശൂരനാട് പൊലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്

