Site iconSite icon Janayugom Online

കേരളത്തിലും തമിഴ്‌നാട്ടിലും സംഘപരിവാർ പരാജയമെന്ന് ആർഎസ്എസ്

കേരളത്തിലും തമിഴ്‌നാട്ടിലും സംഘപരിവാർ പരാജയമെന്ന് ആർഎസ്എസ് അഖില ഭാരതീയ സമന്വയ ബൈഠകിൽ വിമർശനം. ആർഎസ്എസ് പ്രവർത്തകർ മറ്റ് സംഘപരിവാറുമായി അകലം പാലിക്കുന്നതും സാധാരണക്കാരുമായി അടുത്ത ബന്ധം പുലർത്തനാവാത്തതുമാണ് ഇരു സംസ്ഥാനങ്ങളിലും സംഘപരിവാർ സംഘടനകൾ വിജയത്തിലെത്താതിന് കാരണമെന്നും മൂന്നു ദിവസം നടന്ന സമ്മേളനം വിലയിരുത്തി. കേരളത്തിൽ ഒരു സീറ്റു നേടിയിട്ടും നിലവിലുള്ള നിയമസഭയിൽ സംപൂജ്യരാവാൻ കാരണം ആർഎസ് എസുമായി ബിജെപി നേതാക്കൾ അകന്നതാണെന്നും സമ്മേളനത്തിൽ വിമർശനം ഉയർന്നു. 

തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയം ഒറ്റപ്പെട്ടതാണെന്നും അവിടെയും സംഘപരിവാർ സംഘടനകൾ ഒന്നായി പ്രവർത്തന രംഗത്ത് എത്തിയില്ലെന്നും യോഗം വിലയിരുത്തി . വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രവർത്തനം കാര്യക്ഷമാക്കണമെന്നും നിർജ്ജീവമായ ആർഎസ്എസ് ശാഖകൾ പുനരുജ്ജീവിപ്പിക്കണമെന്നും ബൈഠക്കിൽ നിർദ്ദേശം ഉയർന്നു. ജനപ്രിയരല്ലാത്തവരെ ബിജെപി സ്ഥാനാർത്ഥികളാക്കുന്നാണ് പരാജയ കാരണമെന്ന് കേരളത്തിലെ ആർഎസ് നേതാക്കൾ തുറന്നു പറഞ്ഞു. 

Exit mobile version