വിദേശത്ത് നിന്ന് വരുന്നവരില്‍ രണ്ട് ശതമാനം പേരെ ആര്‍ടിപിസി ആര്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം. ഏതെങ്കിലും 2 ശതമാനം പേരെ പരിശോധിച്ച് അതില്‍ പോസിറ്റീവ് ആകുന്ന സാമ്പിളുകള്‍ ജനിതക ശ്രേണികരണത്തിന് അയയ്ക്കാനാണ് നിര്‍ദേശം. രാജ്യത്ത് നിലവിലുള്ള ആരോഗ്യ നിരീക്ഷണ സംവിധാനങ്ങളെ കൊവിഡ് നിരീക്ഷണ സംവിധാനവുമായി സംയോജിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പകര്‍ച്ചവ്യാധി നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുതുക്കിയ മാര്‍ഗ്ഗനിര്‍ദേശം കേന്ദ്രം പുറത്തിറക്കിയത്.
സാമ്പിള്‍ ശേഖരിക്കുന്നത് മുതല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ വരെ ഓരോ ഘട്ടത്തിലും സൂക്ഷ്മമായി നിരീക്ഷിക്കുകയും രോഗത്തെ സംബന്ധിച്ച വിവരങ്ങള്‍ ഏകോപിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
English summary; RTPCR For two per cent of those coming from abroad
You may also like this video;