പൊന്നാമലയിൽ പുലികൾ ഇറങ്ങിയതായി അഭ്യുഹം. പുല്ലു ചെത്തുന്നതിനിടയിലാണ് പൊന്നാമല കുരിശുപാറ സ്വദേശിയായ വീട്ടമ്മ രണ്ട് പുലികളെ കണ്ടത്. ഇതിനെ തുടർന്ന പുലിയിറങ്ങിയ വിവരം അറിഞ്ഞ നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ അന്വേഷണം നടത്തിയെങ്കിലും പുലിയെ കണ്ടെത്തുവാൻ കഴിഞ്ഞില്ല. പ്രദേശത്ത് കണ്ട കാൽപാടിന്റെ അടയാളം പരിശോധിച്ചു. ഉറങ്ങിയ മണ്ണിൽ കണ്ടെത്തിയ കാൽപാട് വ്യക്തമല്ലെന്നും കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഇപ്പോൾ കണ്ട പ്രകാരം പൂച്ചപ്പുലിയാകാനാണ് സാധ്യതയെന്ന് പ്രാഥമിക നിഗമനമെന്ന് കല്ലാർ വനം വകുപ്പ് റെയ്ഞ്ച് ഓഫീസർ ഉദയഭാനു പറഞ്ഞു.
വേനൽ കാലമെത്തിയതോടെ വെള്ളം കുടിക്കുവാൻ ആവാസ വ്യവസ്ഥയിൽ നിന്ന് മാറി നാട്ടിലേയ്ക്ക് പൂച്ച പുലികൾ കൂട്ടത്തോടെ ഇറങ്ങിയതാകാമെന്നാണ് സ്ഥല പരിശോധന നടത്തിയ ഇടുക്കി ജില്ല മനുഷ്യ വന്യജീവി സംഘർഷ ലഘുകരണ സമിതി കോഡിനേഷൻ കമ്മറ്റിയംഗം കെ ബുൾബേന്ദ്രൻ പറഞ്ഞു.
English Summary: Rumors of tigers landing in Ponnamala: Footprints found
You may also like this video