രൂപയുടെ വിനിമയമൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. ഡോളറിനെതിരെ 79.60 ലെത്തിയാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞദിവസത്തേക്കാള്‍ 15 പൈസയുടെ മൂല്യത്തകര്‍ച്ച രേഖപ്പെടുത്തി. ഒരുവേളയില്‍ 79.66 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നു. ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നതും വിദേശ നിക്ഷേപരുടെ പിന്‍വാങ്ങലും തുടര്‍ന്നാല്‍ ഈയാഴ്ച തന്നെ രൂപയുടെ മൂല്യം 80 ലെത്തുമെന്നാണ് കണക്കുകൂട്ടല്‍.
ആഗോള വിപണികള്‍ക്കനുസൃതമായി ഇന്ത്യന്‍ ഓഹരി വിപണിയിലും നഷ്ടം രേഖപ്പെടുത്തി. സെന്‍സെക്‌സ് 0.94 ശതമാനം അഥവാ 508.62 പോയിന്റ് ഇടിഞ്ഞ് 53,886 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50 സൂചിക 157 പോയിന്റ് അഥവാ 0.97 ശതമാനം ഇടിഞ്ഞ് 16,058 പോയിന്റിലുമെത്തി. ഓട്ടോ, ഐടി, മെറ്റല്‍ സൂചികകളില്‍ കനത്ത ഇടിവുണ്ടായി.
English Summary: Rupee continues to fall: Stock markets also suffer heavy losses
You may like this video also