ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിയുന്നു. രൂപയുടെ മൂല്യത്തകര്‍ച്ച റെക്കോഡ് വേഗത്തിലാണ്. ഇന്ന് 78.86 നിരക്കിലാണ് രൂപയുടെ വിനിമയം ആരംഭിച്ചത്.18 പൈസയുടെ ഇടിവോടെ 79.03ലാണ് രൂപയുടെ വിനിമയം ഇന്ന് അവസാനിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം 79 കടക്കുന്നത് ഇതാദ്യമാണ്. വിനിമയത്തിനിടെ 79.05 ഇത് താഴ്ന്നിരുന്നു.
ഇന്നലെ 48 പൈസയുടെ ഇടിവാണ് രൂപ നേരിട്ടത്. 78.85 എന്ന റെക്കോര്‍ഡ് താഴ്ചയിലാണ് ഇന്നലെ വിനിമയം അവസാനിച്ചത്.അടുത്തുതന്നെ രൂപയുടെ മൂല്യം 80 കടന്നേക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഡോളര്‍ ശക്തിയാര്‍ജ്ജിച്ചു. ഇതാണ് രൂപയുടെ മൂല്യത്തെ മുഖ്യമായി ബാധിച്ചതെന്ന് റിപ്പോര്‍ട്ട്.
English Summary:Rupee depreciates against dollar 29–6‑2022
You may also like this video