3 May 2024, Friday

രൂപയുടെ മൂല്യം വീണ്ടും ഇടിയുന്നു; ഡോളറിന്റെ മൂല്യം 79 രൂപയായി

Janayugom Webdesk
June 29, 2022 7:22 pm

ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിയുന്നു. രൂപയുടെ മൂല്യത്തകര്‍ച്ച റെക്കോഡ് വേഗത്തിലാണ്. ഇന്ന് 78.86 നിരക്കിലാണ് രൂപയുടെ വിനിമയം ആരംഭിച്ചത്.18 പൈസയുടെ ഇടിവോടെ 79.03ലാണ് രൂപയുടെ വിനിമയം ഇന്ന് അവസാനിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം 79 കടക്കുന്നത് ഇതാദ്യമാണ്. വിനിമയത്തിനിടെ 79.05 ഇത് താഴ്ന്നിരുന്നു. 

ഇന്നലെ 48 പൈസയുടെ ഇടിവാണ് രൂപ നേരിട്ടത്. 78.85 എന്ന റെക്കോര്‍ഡ് താഴ്ചയിലാണ് ഇന്നലെ വിനിമയം അവസാനിച്ചത്.അടുത്തുതന്നെ രൂപയുടെ മൂല്യം 80 കടന്നേക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഡോളര്‍ ശക്തിയാര്‍ജ്ജിച്ചു. ഇതാണ് രൂപയുടെ മൂല്യത്തെ മുഖ്യമായി ബാധിച്ചതെന്ന് റിപ്പോര്‍ട്ട്.

Eng­lish Summary:Rupee depre­ci­ates against dol­lar 29–6‑2022
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.