Site iconSite icon Janayugom Online

ഡോളറിനെതിരെ രൂപയ്ക്ക് വൻ വീഴ്ച; 87 കടന്നു

rupeerupee

ഡോളറിനെതിരെ രൂപയ്ക്ക് വന്‍ വീഴ്ച. 54 പൈസയുടെ മൂല്യത്തകര്‍ച്ച സംഭവിച്ചതോടെ ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം 87 കടന്ന് സര്‍വകാല താഴ്ചയിലെത്തി. ഒരു ഡോളറിന് 87.16 എന്ന നിലയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളാണ് മൂല്യത്തകര്‍ച്ചക്ക് കാരണം. ഇതിന് മുമ്പ് ജനുവരി ആറിന് രേഖപ്പെടുത്തിയ 85.61 ആയിരുന്നു രൂപയുടെ ഏറ്റവും കുറഞ്ഞ വില.
പുതിയ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. തുടർന്ന് അന്താരാഷ്ട്ര തലത്തിലുണ്ടായ വ്യാപാര സമ്മര്‍ദത്തിന്റെ പശ്ചാത്തലത്തിലാണ് ഡോളര്‍ വില ഉയര്‍ന്നത്.

84.11 ആണ് മൂന്ന് മാസത്തിനിടെ രൂപയ്ക്ക് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിലവാരം. ഒരുമാസത്തിനിടെ 1.52 ശതമാനം ഇടിവും മൂന്നുമാസംകൊണ്ട് 3.51 ശതമാനം ഇടിവും രൂപയ്ക്കുണ്ടായി. 2024 ഫെബ്രുവരി മൂന്നിന് 83.00 ആയിരുന്നു രൂപയുടെ മൂല്യം. ഒരുവര്‍ഷത്തിനിടെ മൂല്യത്തില്‍ 4.16 രൂപയുടെ കുറവുണ്ടായി. ഇതേസ്ഥാനത്ത് അഞ്ചുവര്‍ഷം മുമ്പ് 2020 ഫെബ്രുവരി മൂന്നിന് 71.32 ആയിരുന്നു ഡോളറിനെതിരെ രൂപയുടെ വില. അഞ്ചുവര്‍ഷം കൊണ്ട് 15.84 രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 

Exit mobile version