
ഡോളറിനെതിരെ രൂപയ്ക്ക് വന്‍ വീഴ്ച. 54 പൈസയുടെ മൂല്യത്തകര്‍ച്ച സംഭവിച്ചതോടെ ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം 87 കടന്ന് സര്‍വകാല താഴ്ചയിലെത്തി. ഒരു ഡോളറിന് 87.16 എന്ന നിലയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളാണ് മൂല്യത്തകര്‍ച്ചക്ക് കാരണം. ഇതിന് മുമ്പ് ജനുവരി ആറിന് രേഖപ്പെടുത്തിയ 85.61 ആയിരുന്നു രൂപയുടെ ഏറ്റവും കുറഞ്ഞ വില.
പുതിയ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. തുടർന്ന് അന്താരാഷ്ട്ര തലത്തിലുണ്ടായ വ്യാപാര സമ്മര്‍ദത്തിന്റെ പശ്ചാത്തലത്തിലാണ് ഡോളര്‍ വില ഉയര്‍ന്നത്.
84.11 ആണ് മൂന്ന് മാസത്തിനിടെ രൂപയ്ക്ക് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിലവാരം. ഒരുമാസത്തിനിടെ 1.52 ശതമാനം ഇടിവും മൂന്നുമാസംകൊണ്ട് 3.51 ശതമാനം ഇടിവും രൂപയ്ക്കുണ്ടായി. 2024 ഫെബ്രുവരി മൂന്നിന് 83.00 ആയിരുന്നു രൂപയുടെ മൂല്യം. ഒരുവര്‍ഷത്തിനിടെ മൂല്യത്തില്‍ 4.16 രൂപയുടെ കുറവുണ്ടായി. ഇതേസ്ഥാനത്ത് അഞ്ചുവര്‍ഷം മുമ്പ് 2020 ഫെബ്രുവരി മൂന്നിന് 71.32 ആയിരുന്നു ഡോളറിനെതിരെ രൂപയുടെ വില. അഞ്ചുവര്‍ഷം കൊണ്ട് 15.84 രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.