ഉക്രെയ്നിലെ റഷ്യന്‍ അധിനിവേശം 27 ദിവസത്തിലെത്തി നില്‍ക്കുമ്പോള്‍ ഉക്രെയ്നിലെ 10 ആശുപത്രികളാണ് റഷ്യന്‍ സൈന്യം ഇതുവരെ തകര്‍ത്തതെന്ന് റിപ്പോര്‍ട്ട്. യുദ്ധ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പല പ്രദേശങ്ങളിലും മരുന്നുകളുടെ വിതരണം പുനഃസ്ഥാപിക്കാന്‍ കഴിയുന്നില്ലെന്ന് ഉക്രെയ്ന്‍ ആരോഗ്യമന്ത്രി വിക്ടര്‍ ലിയാഷോ ദേശീയ മാധ്യമത്തിലൂടെ വെളിപ്പെടുത്തി.
ഉക്രെയ്ന്‍ തലസ്ഥാനമായ കീവ് പൂര്‍ണ്ണമായും റഷ്യന്‍ സൈന്യം വളഞ്ഞിരിക്കുകയാണ്. പല ആശുപത്രികളും പൂര്‍ണ്ണമായി തകര്‍ക്കപ്പെട്ടിരിക്കുകയാണ്. നിലവില്‍ യുദ്ധം ഇല്ലാത്ത സ്ഥലങ്ങളിൽ മാത്രമാണ് കോവിഡ് പരിശോധന നടക്കുന്നത്. ഇത് രോഗം കണ്ടെത്താനുള്ള ശ്രമങ്ങളെ സങ്കീർണ്ണമാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
English Summary:Russia destroys health sector in ukraine
You may also like this video