2028ല്‍ സ്വന്തം നിലയം സ്ഥാപിക്കുന്നതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായുള്ള സഹകരണം അവസാനിപ്പിക്കുമെന്ന് റഷ്യ. 2024ൽതന്നെ സ്വന്തം ബഹിരാകാശനിലയ നിർമാണത്തിന് തുടക്കമിടുമെന്ന് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ പുതിയ മേധാവി യൂറി ബോറിസോവ് യുഎസ് പ്രതിനിധികളെ അറിയിച്ചു.
ഉക്രെയ്നിലെ റഷ്യന്‍ സൈനിക നടപടിക്ക് പിന്നാലെയുണ്ടായ പ്രശ്നങ്ങളില്‍ ഏറ്റവും പുതിയതാണ് ബഹിരാകാശ സഹകരണം അവസാനിപ്പിക്കാനുള്ള തീരുമാനം. രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറുകൾ 2024 വരെയാണ്. ഭ്രമണപഥത്തിൽ തുടരാൻ സ്റ്റേഷന് റഷ്യൻ മൊഡ്യൂളുകൾ ആവശ്യമാണ്. യുഎസും പദ്ധതിയിലെ മറ്റ് പങ്കാളികളും സ്റ്റേഷന്റെ ആയുസ്സ് 2030 വരെ നീട്ടാൻ ശ്രമിക്കുന്നതിനിടെയാണ് റഷ്യൻ നടപടി.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും യൂറി ബോറിസോവും തമ്മിൽ ചൊവ്വാഴ്ച ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ നാസയുടെ സ്പേസ് ഓപ്പറേഷന്‍സ് മേധാവി കതി ല്യൂഡേഴ്സ് പറഞ്ഞു.
1998ലാണ് നിലയം സ്ഥാപിച്ചത്. റഷ്യ, യു.എസ്, കാനഡ, ജപ്പാൻ, ബ്രസീൽ, യൂറോപ്യൻ സ്‌പേസ് ഏജൻസി അംഗങ്ങളായ ആറ് രാജ്യങ്ങളും ചേർന്നാണ് നിർമിച്ചത്. നിയന്ത്രണം വിട്ടാല്‍ 550 ടൺ ഭാരമുള്ള നിലയം ഇന്ത്യയിലോ ചൈനയിലോ യുഎസിലോ യൂറോപ്പിലോ പതിച്ചേക്കാമെന്ന് നേരത്തേ റോസ്‌കോസ്‌മോസിന്റെ അന്നത്തെ തലവനായ ദിമിത്രി റോഗോസിൻ മുന്നറിയിപ്പ് നൽകിയിരുന്നു.
English summary;Russia ends cooperation with International Space Station
You may also like this video;