15 February 2025, Saturday
KSFE Galaxy Chits Banner 2

Related news

February 14, 2025
February 10, 2025
February 10, 2025
January 18, 2025
January 17, 2025
December 25, 2024
December 13, 2024
December 13, 2024
December 9, 2024
December 3, 2024

റഷ്യ അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായുള്ള സഹകരണം അവസാനിപ്പിക്കുന്നു

2028 ല്‍ സ്വന്തം നിലയം വരുന്നതുവരെ തുടരും
Janayugom Webdesk
July 28, 2022 8:54 pm

2028ല്‍ സ്വന്തം നിലയം സ്ഥാപിക്കുന്നതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായുള്ള സഹകരണം അവസാനിപ്പിക്കുമെന്ന് റഷ്യ. 2024ൽതന്നെ സ്വന്തം ബഹിരാകാശനിലയ നിർമാണത്തിന് തുടക്കമിടുമെന്ന് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ പുതിയ മേധാവി യൂറി ബോറിസോവ് യുഎസ് പ്രതിനിധികളെ അറിയിച്ചു.

ഉക്രെയ്നിലെ റഷ്യന്‍ സൈനിക നടപടിക്ക് പിന്നാലെയുണ്ടായ പ്രശ്നങ്ങളില്‍ ഏറ്റവും പുതിയതാണ് ബഹിരാകാശ സഹകരണം അവസാനിപ്പിക്കാനുള്ള തീരുമാനം. രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറുകൾ 2024 വരെയാണ്. ഭ്രമണപഥത്തിൽ തുടരാൻ സ്റ്റേഷന് റഷ്യൻ മൊഡ്യൂളുകൾ ആവശ്യമാണ്. യുഎസും പദ്ധതിയിലെ മറ്റ് പങ്കാളികളും സ്റ്റേഷന്റെ ആയുസ്സ് 2030 വരെ നീട്ടാൻ ശ്രമിക്കുന്നതിനിടെയാണ് റഷ്യൻ നടപടി.

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും യൂറി ബോറിസോവും തമ്മിൽ ചൊവ്വാഴ്ച ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ നാസയുടെ സ്പേസ് ഓപ്പറേഷന്‍സ് മേധാവി കതി ല്യൂഡേഴ്സ് പറഞ്ഞു.

1998ലാണ് നിലയം സ്ഥാപിച്ചത്. റഷ്യ, യു.എസ്, കാനഡ, ജപ്പാൻ, ബ്രസീൽ, യൂറോപ്യൻ സ്‌പേസ് ഏജൻസി അംഗങ്ങളായ ആറ് രാജ്യങ്ങളും ചേർന്നാണ് നിർമിച്ചത്. നിയന്ത്രണം വിട്ടാല്‍ 550 ടൺ ഭാരമുള്ള നിലയം ഇന്ത്യയിലോ ചൈനയിലോ യുഎസിലോ യൂറോപ്പിലോ പതിച്ചേക്കാമെന്ന് നേരത്തേ റോസ്‌കോസ്‌മോസിന്റെ അന്നത്തെ തലവനായ ദിമിത്രി റോഗോസിൻ മുന്നറിയിപ്പ് നൽകിയിരുന്നു.

Eng­lish summary;Russia ends coop­er­a­tion with Inter­na­tion­al Space Station

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.