Site iconSite icon Janayugom Online

പോരാട്ടം നാലാം ദിവസത്തിലേക്ക്; കീവിൽ ആക്രമണം കടുപ്പിച്ച് റഷ്യ

ഉക്രെയ്ന്‍ റഷ്യന്‍ അധിനിവേശം നാലാം ദിവസത്തിലേക്ക് കടക്കുകയാണ്. നാലു ഭാഗത്തുനിന്നും ഉക്രെയ്നെ വളഞ്ഞ് മുന്നേറ്റം തുടരാൻ റഷ്യന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി. നാലാം ദിനത്തിലേക്ക് കടന്ന റഷ്യന്‍ അധിനിവേശത്തില്‍ ഇതുവരെ ഇരുന്നൂറോളം പേരാണ് കൊലപ്പെട്ടത്. 198 പേര്‍ ഇതുവരെ കൊല്ലപ്പെട്ടതായും ആയിരത്തില്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ് ഉക്രെയന്‍ ആരോഗ്യമന്ത്രിയുടെ പ്രതികരണം.കീവില്‍ റഷ്യന്‍ സൈന്യം കടന്നതോടെ സംഘര്‍ഷം തുടങ്ങി. കീവില്‍ അര്‍ദ്ധരാത്രിയിലും ഷെല്ലാക്രമണവും വെടിവെപ്പും റിപ്പോര്‍ട്ട് ചെയ്തു.

കാര്‍ക്കീവ്, സുമി, വാസില്‍ക്കീവ് എന്നിവിടങ്ങളിലും വലിയ ആക്രമണങ്ങള്‍ അരങ്ങേറി. വാസില്‍കീവില്‍ എണ്ണ സംഭരണ ശാലയില്‍ പൊട്ടിത്തെറി റിപ്പോര്‍ട്ട് ചെയ്തു. കാര്‍കീവില്‍ ഗ്യാസ് പൈപ്പ് ലൈന് നേരെയും റഷ്യയുടെ ആക്രമണം ഉണ്ടായി. സപ്പോരിജിയ ആണവ നിലയം ലക്ഷ്യമിട്ടാണ് പുതിയ റഷ്യന്‍ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. യൂറോപിലെ തന്നെ വലിയ ആണവ നിലയങ്ങളില്‍ ഒന്നാണ് സപ്പോരിജിയ. സുമിയിലാണ് ഏറ്റവും കൂടുതല്‍ ആള്‍നാശം റിപ്പോര്‍ട്ട് ചെയ്ത ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 7 വയസ്സുകാരിയുള്‍പ്പെടെ അഞ്ച് സാധാരണക്കാരും ഉക്രെയന്‍ റഷ്യന്‍ സൈനികരും കൊല്ലപ്പെട്ടത്. 

Eng­lish Summary:Russia inten­si­fies attack on Kyiv
You may also like this video

Exit mobile version