Site iconSite icon Janayugom Online

ആണവ പോര്‍മുനയുള്ള അണ്ടര്‍ വാട്ടര്‍ ഡ്രോണ്‍ പരീക്ഷിച്ച് റഷ്യ; ‘പൊസൈഡൺ’ ആർക്കും തടയാനാകില്ലെന്ന് പുടിൻ

ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ആണവ പോര്‍മുനയുള്ള അണ്ടര്‍വാട്ടര്‍ ഡ്രോണ്‍ വിജയകരമായി പരീക്ഷിച്ച് റഷ്യ. ’ പൊസൈഡൺ ’ എന്ന പേരിലാണ് പുതിയ ആണവായുധം വഹിക്കാൻ ശേഷിയുള്ള ഒരു അന്തർവാഹിനി ഡ്രോൺ എന്ന് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ പറഞ്ഞു. പൊസൈഡണിനെ ആർക്കും തടയാൻ കഴിയില്ല. ചൊവ്വാഴ്ച നടന്ന പരീക്ഷണം വിജയകരമായിരുന്നുവെന്ന് പുടിൻ പറഞ്ഞു.
യുക്രൈന്‍ യുദ്ധത്തില്‍ പങ്കെടുത്ത് പരിക്കേറ്റ സൈനികരുമായി കൂടിക്കാഴ്ച നടത്തിയ വേളയിലായിരുന്നു പുടിൻ ഈ രഹസ്യം പങ്കുവച്ചത്. ‘പൊസൈഡൺ’ ഡ്രോണിനെ തടയാൻ ഒരു വഴിയുമില്ല. പൊസൈഡോണിന് ഊർജ്ജം നൽകുന്ന ആണവ റിയാക്ടർ അന്തർവാഹിനികളിലേതിനേക്കാൾ 100 മടങ്ങ് ചെറുതാണ്. അതിൻ്റെ ആണവായുധത്തിൻ്റെ ശക്തി റഷ്യയുടെ സാർമാറ്റ് ബാലിസ്റ്റിക് മിസൈലിനേക്കാൾ വളരെ കൂടുതലാണെന്നും പുടിൻ വിശദീകരിച്ചു. അവയുടെ ആണവപോര്‍മുനയുടെ കരുത്ത് സര്‍മത് ഭൂഖണ്ഡാന്തര ആണവ മിസൈലുകളേക്കാള്‍ ഏറെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ആണവ പോര്‍മുനയുള്ള അണ്ടര്‍വാട്ടര്‍ ഡ്രോണ്‍ സംബന്ധിച്ച് 2018ൽ പുടിൻ സംസാരിച്ചിരുന്നു. തീരപ്രദേശങ്ങൾക്ക് സമീപം സ്ഫോടനം നടത്തി വലിയ റേഡിയോ ആക്ടീവ് സുനാമി ഉണ്ടാക്കാൻ പൊസൈഡണിന് കഴിവുണ്ടെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ചൊവ്വാഴ്ചത്തെ പരീക്ഷണത്തിൽ പൊസൈഡോൺ ആദ്യമായി ആണവ ഊർജ്ജത്തിൽ സഞ്ചരിച്ചതായി പുടിൻ പറഞ്ഞു.

Exit mobile version