Site iconSite icon Janayugom Online

റഷ്യന്‍ ടീമുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഫിഫയും യുവേഫയും; മത്സരിക്കാന്‍ അപ്പീലുമായി റഷ്യ

ഉക്രെയ്ന്‍ റഷ്യ യുദ്ധത്തെ തുടര്‍ന്ന് ഫിഫയും യുവേഫയും റഷ്യയ്ക്ക് മേല്‍ വിലക്ക് ഏര്‍പ്പെടുത്തി.എന്നാല്‍ പോളണ്ടിനെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരം കളിക്കാന്‍ അനുമതി നല്‍കണമെന്ന് ആവിശ്യപ്പെട്ട് റഷ്യ എത്തിയിരിക്കുകയാണ്. മറ്റ് ഫുട്ബോള്‍ ലീഗുകളില്‍ നിന്ന് കളിക്കുന്നതില്‍ നിന്ന് റഷ്യന്‍ ക്ലബുകളെ യുവേഫ വിലക്കിയപ്പോള്‍ റഷ്യന്‍ ദേശീയ ടീമിനെ രാജ്യാന്തര മത്സരങ്ങള്‍ കളിക്കുന്നതില്‍ നിന്ന് വിലക്കിയിരിക്കുകയാണ് ഫിഫ. 

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ റ​ഷ്യ​യി​ൽ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​ത് നി​ർ​ത്തി. റ​ഷ്യ​ൻ ടി​വി​യു​മാ​യു​ള്ള ക​രാ​ർ അ​വ​സാ​നി​പ്പി​ക്കാ​ൻ ല​ണ്ട​നി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ക്ല​ബു​ക​ൾ തീ​രു​മാ​നി​ച്ചതായാണ് വിവരം. സീ​സ​ൺ അ​വ​സാ​നം വ​രെ​യാ​യി​രു​ന്നു റ​ഷ്യ​ൻ ടി​വി​ക്ക് പ്രീ​മി​യ​ർ ലീ​ഗു​മാ​യി ക​രാ​ര്‍. ഇ​താണ് നിലവില്‍ റ​ദ്ദാ​ക്കി​യ​താ​യി പ്രീ​മി​യ​ർ ലീ​ഗ് അറിയിച്ചത്. 

Eng­lish Summary:Russia with appeal to con­test in fifa and uefa
You may also like this video

Exit mobile version