റഷ്യന്‍ യൂണിവേഴ്‌സിറ്റി കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നു. റഷ്യന്‍ സര്‍ക്കാരിന്റെ സയന്‍സ് ആന്റ് ഹയര്‍ എജ്യൂക്കേഷന്‍ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര യൂണിവേഴ്‌സിറ്റിയായ വോള്‍ഗോഗ്രാഡ് സ്റ്റേറ്റ് ടെക്നിക്കല്‍ യൂണിവേഴ്‌സിറ്റിയാണ് (വിഎസ്‌ടിയു) കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. എമര്‍ജിങ് യൂറോപ്പ് ആന്റ് സെന്‍ട്രല്‍ ഏഷ്യാ റാങ്ക് പട്ടികയില്‍ 301നും-350 നും ഇടയില്‍ സ്ഥാനമുള്ള യൂണിവേഴ്‌സിറ്റി 1930‑ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
ദക്ഷിണേന്ത്യയിലെ പ്രമുഖ ആര്‍ക്കിടെക്ട് കണ്‍സള്‍ട്ടിങ് സ്ഥാപനമായ അജിത്ത് അസ്സോസിയേറ്റ്സാണ് വോള്‍ഗോഗ്രാഡ് സ്റ്റേറ്റ് ടെക്നിക്കല്‍ യൂണിവേഴ്‌സിറ്റിയെ ഇന്ത്യയില്‍ എത്തിക്കുന്നത്. ഗ്രൂപ്പിന് കീഴില്‍ വൈറ്റില സില്‍വര്‍ സാന്റ് ഐലന്റില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ക്കിടെക്ച്ചര്‍ കോളജായ ഏഷ്യന്‍ സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ ആന്റ് ഡിസൈന്‍ ഇന്നവേഷന്‍സ് (ആസാദി) ആയിരിക്കും യൂണിവേഴ്‌സിറ്റിയുടെ ഇന്ത്യയിലെ പഠന കേന്ദ്രമെന്ന് അജിത്ത് അസോസിയേറ്റ്‌സ് ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ് പ്രൊഫ. ബി ആര്‍ അജിത്ത് പറഞ്ഞു.
English Summary: Russian University starts functioning in Kerala
You may also like this video