Site iconSite icon Janayugom Online

മാലിദ്വീപിനായുള്ള ഇന്ത്യയുടെ ജലശുദ്ധീകരണ പദ്ധതികൾ എസ്.ജയശങ്കർ ഉദ്ഘാടനം ചെയ്തു

ഇന്ത്യ മാലിദ്വീപിന് നൽകുന്ന 110 മില്യൺ യു.എസ് ഡോളർ മൂല്യം വരുന്ന ബൃഹദ് ജലശുചീകരണ പദ്ധതി വിദേശകാര്യമന്ത്രിഎസ്.ജയശങ്കർ ഉദ്ഘാടനം ചെയ്തു.28 ദ്വീപുകളിലായാണ് പ്രസ്തുത പദ്ധതി വ്യാപിപ്പിച്ചിരിക്കുന്നത്.ആഗസ്റ്റ് 9 മുതൽ 11 വരെയുള്ള ത്രിദിന സന്ദർശനത്തിനായി മാലിയിൽ എത്തിയ ജയശങ്കർ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു.ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ഈ വികസന പങ്കാളിത്തം മാലിദ്വീപിലെ ജനങ്ങളുടെയും ഗവൺമെൻറിൻറെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിനിടെ എസ്.ജയശങ്കർ പറഞ്ഞു.അതേസമയം കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു.മാലിദ്വീപിനെ പോലെയുള്ള ചെറിയ ദ്വീപുകൾക്ക് ശുദ്ധജല വിതരണവും അതിൻറെ ലഭ്യതയെക്കുറിച്ചും അഭിസംബോധന ചെയ്യേണ്ടതിൻറെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

അതോടൊപ്പം തന്നെ ഇന്ത്യയുടെ പദ്ധതികളായ ഹർ ഘർ ജൽ,സ്വച്ഛ് ഭാരത് എന്നിവയെക്കുറിച്ചും ജയശങ്കർ പ്രതിപാദിച്ചു.ഈ പദ്ധതി 32 ദ്വീപുകളിലേക്ക് ശുദ്ധ ജലം ലഭിക്കാനും 17 ദ്വീപുകളിലേക്ക് മലിന ജല നിർമാർജനത്തിനായുള്ള ഓടകൾ ലഭ്യമാക്കാനും സഹായിക്കും.ശുദ്ധജല വിതരണത്തിൽ മുഖ്യ പങ്കാളികളായ ദ്വീപിൽ താമസിക്കുന്ന സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്താനും ഈ പദ്ധതി സഹായകരമാകുമെന്ന് എസ്.ജയശങ്കർ അഭിപ്രായപ്പെട്ടു.

Eng­lish Summary;S. Jayashankar inau­gu­rat­ed Indi­a’s water purifi­ca­tion projects for Maldives

You may also like this video

Exit mobile version