Site iconSite icon Janayugom Online

ഗാന്ധിഭവന്റെ ആദരവ് ഏറ്റുവാങ്ങി എസ് ശ്രീകാന്ത് അയ്മനം

ദേശീയ ലോക നേട്ടങ്ങൾ നേടിയ എഴുത്തുകാരനും അധ്യാപകനുമായ എസ് ശ്രീകാന്ത് അയ്മനത്തിന്റെ നേട്ടങ്ങളെ പത്തനാപുരം ഗാന്ധിഭവൻ ആദരവ് നൽകി.സംഗീതജ്ഞ പത്മശ്രീ ഡോ: കെ ഓമനകുട്ടി ശ്രീകാന്തിനെ ആദരിച്ചു.ശ്രീനാരായണ ഗുരുദേവ കൃതികൾ ചൊല്ലിയും മലയാള കവിതകൾ ചൊല്ലിയും പന്ത്രണ്ടിലധികം ലോക നേട്ടങ്ങളും ഇരുപത്തിയൊന്ന് ദേശീയ അംഗീകാരവും ഈ വർഷം പൂർത്തികരിച്ചിരിക്കുകയാണ് ഈ യുവാവ്.

ശ്രീനാരായണ ഗുരുദേവൻ എന്ന ഗ്രന്ഥത്തിന് ഈയടുത്ത് കലാ സാഹിത്യ പുരസ്കാരം ലഭിച്ചു. പതിനാറ് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഗാന്ധിഭവൻ ചെയർമാൻ ഡോ പുനലൂർ സോമരാജൻ, രക്ഷാധികാരി ധർമ്മരാജൻ പുനലൂർ കാർട്ടൂണിസ്റ്റ് അഡ്വ ജിതേഷ് ജി, പ്രസന്ന സോമരാജൻ,സുവർണ്ണ കുമാർ. മണക്കാട് രാമചന്ദ്രൻ വയലാർ സാംസ്കരിക വേദി ഡോ വാസുദേവൻ ഡോ സബിനാ വാസുദേവൻ മുൻ സുപ്രണ്ട് ജില്ലാ ആശുപത്രി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Exit mobile version