Site iconSite icon Janayugom Online

‘ശബരിമല പോരാട്ട നായിക ബിന്ദു അമ്മിണി എൽഡിഎഫ് സ്ഥാനാർത്ഥി’; വ്യാജ പ്രചാരണത്തിൽ കളക്ടർക്ക് പരാതി നൽകി സിപിഐ(എം)

‘ശബരിമല പോരാട്ട നായിക ബിന്ദു അമ്മിണി എൽഡിഎഫ് സ്ഥാനാർത്ഥി’ എന്ന തലക്കെട്ടോടെ സമൂഹ മാധ്യമത്തിലെ വ്യാജ പ്രചാരണത്തിൽ കളക്ടർക്ക് പരാതി നൽകി സിപിഐ (എം). റാന്നി പഞ്ചായത്ത് ഇരുപതാം വാർഡിൽ ബിന്ദു അമ്മിണി മത്സരിക്കുന്നതായിട്ടാണ് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചരണം നടക്കുന്നത്. പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആണ് കലക്ടർക്ക് പരാതി നൽകിയിരിക്കുന്നത്. 

Exit mobile version