Site iconSite icon Janayugom Online

ശബരിമല സ്വര്‍ണ്ണക്കേസ് : ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി ജയശ്രീ പത്തനംതിട്ട സെഷന്‍സ് കോടതയില്‍ മുന്‍ കൂര്‍ ജാമ്യാപേക്ഷ നല്‍കി

ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ്‌ മുൻ സെക്രട്ടറി ജയശ്രീ പത്തനംതിട്ട സെഷൻസ് കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി.ശബരിമല സ്വർണക്കൊള്ള കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുൻ സെക്രട്ടറി മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്നത് .

ശബരിമല സ്വർണമോഷണക്കേസുമായി ബന്ധപ്പെട്ട് നിർണായക നീക്കവുമായി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്ഐടി). കേസിൽ പ്രതികളായ മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി റാന്നി കോടതിയിൽ അപേക്ഷ നൽകിയിരിക്കുകയാണ്.

ശ്രീകോവിൽ വാതിലുമായി ബന്ധപ്പെട്ട തട്ടിപ്പിലേക്കുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പ്രതികളെ കൂടുതൽ സമയം കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്. ഈ അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനാണ് എസ്ഐടി ഈ അപേക്ഷ റാന്നി കോടതിയിൽ സമർപ്പിച്ചത്.അതേസമയം, മുരാരി ബാബു നൽകിയ ജാമ്യ അപേക്ഷ കോടതി നാളെ പരിഗണിക്കും. ഈ ജാമ്യാപേക്ഷ സംബന്ധിച്ച കോടതിയുടെ നിലപാട് കേസിൽ നിർണായകമാകും. 

Exit mobile version