Site iconSite icon Janayugom Online

ശബരിമല സ്വര്‍ണ്ണക്കൊള്ള : മുരാരി ബാബുവിനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ് മെന്റ്

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേററീവ് ഓഫീസര്‍ മുരാരി ബാബുവിനെ ചോദ്യെ ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.എസ്ഐറ്റി രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇഡി നീക്കം. മുരാരി ബാബുവിന് ഉടൻ സമൻസ് അയക്കും. മുരാരി ബാബുവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ തുടങ്ങിയിരിക്കെയാണ് പുതിയ നീക്കം. 

ദ്വാരപാലക ശിൽപത്തിലെ സ്വർണം ചെമ്പാക്കി രേഖപ്പെടുത്തിയതിന്റെ നിർണായക രേഖകൾ റെയ്ഡിനിടെ ഇ ഡിയ്ക്ക് ലഭിച്ചിരുന്നു. മറ്റു പ്രതികളുടെ ചോദ്യം ചെയ്യലും ഉടനുണ്ടാകും.കഴിഞ്ഞ ദിവസം മുരാരി ബാബുവിന്റെ വീട്ടിൽ ഇ ഡി റെയ്‌ഡ്‌ നടത്തിയിരുന്നു.വരവിൽ കൂടുതൽ സ്വത്ത് ഇയാൾ സംബാധിച്ചിട്ടുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.ഇത് മരവിപ്പിക്കാനുള്ള നീക്കവും ഇ ഡി നടത്തുന്നുണ്ട്. അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റിയുടെ എട്ടോളം സ്വത്തുവകകൾ ഇ ഡി കണ്ടുകെട്ടി.

ഭൂമിയുടെ രേഖകൾ മരവിപ്പിച്ചു. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷനിൽ നിന്ന് 100 ഗ്രാം സ്വർണം പിടിച്ചെടുത്തു. സ്വർണക്കട്ടികളാണ് പിടിച്ചത്. ചില ഉദ്യോഗസ്ഥർക്ക് അസ്വാഭാവികമായ സാമ്പത്തിക ഇടപാട് ഉണ്ടെന്നും ഇ ഡി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. അതിനിട സ്വർണക്കൊള്ളക്കേസിൽ ആദ്യഘട്ട കുറ്റപത്രം ഫെബ്രുവരി 15 നകം സമർപ്പിക്കാനാണ് എസ്ഐറ്റി നീക്കം. കുറ്റപത്രം നൽകാത്തതിനാൽ പ്രതികൾക്ക് ജാമ്യം ലഭിച്ചു തുടങ്ങിയതോടെയാണ് നടപടി വേഗത്തിലാക്കുന്നത്.

Exit mobile version