Site iconSite icon Janayugom Online

ശബരിമല സ്വർണക്കൊള്ളയിലെ ഇടനിലക്കാരൻ‌ കൽ‌പേഷിനെ കണ്ടെത്തി; ചെന്നൈയിലെ സ്വർണ കടയിലെ ജീവനക്കാരൻ

ശബരിമല സ്വർണക്കൊള്ളയിലെ ഇടനിലക്കാരൻ‌ കൽ‌പേഷിനെ കണ്ടെത്തി. ചെന്നൈയിലെ സ്വർണ കടയിലെ ജീവനക്കാരനാണ് കൽപേഷ്.സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് പാക്കറ്റ് വാങ്ങി നൽകിയെന്ന് കൽ‌പേഷ് പറഞ്ഞു. പാക്കറ്റ് ബെല്ലാരിയിൽ ഗോവര്‍ധന് എത്തിച്ചു നൽകിയെന്നും കൽപേഷ് പറഞ്ഞു. എസ്ഐടി ഇതുവരെ തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും കൽപേഷ് കൂട്ടിച്ചേര്‍ത്തു.

31 വയസ്സുകാരനായ കൽപേഷ് രാജസ്ഥാൻ സ്വദേശിയാണ്. 13 വർ‌ഷമായി ചെന്നൈയിലെ സ്വർണക്കടയിൽ ജോലി ചെയ്തുവരികയാണ്. ജെയിൻ എന്നയാളാണ് കൽപേഷ് ജോലി ചെയ്യുന്ന കടയുടെ ഉടമ. ഉടമയുടെ നിര്‍ദേശം അനുസരിച്ച് പല സ്ഥലങ്ങളിൽ നിന്ന് സ്വര്‍ണവും മറ്റ് ഉരുപ്പടികളും എടുത്ത് മറ്റ് സ്ഥലങ്ങളിൽ എത്തിക്കുകയാണ് ഇയാളുടെ ജോലി. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ അറിയില്ലെന്നാണ് കല്‍പേഷിന്റെ വെളിപ്പെടുത്തൽ. 

Exit mobile version