Site iconSite icon Janayugom Online

ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച: മുരാരി ബാബുവിന്റെ അറസ്റ്റ് ഉടനെന്ന് സൂചന

ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചയില്‍ രണ്ടാം പ്രതിയും മുന്‍ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസറുമായിരുന്ന മുരാരി ബാബുവിന്റെ അറസ്റ്റ് ഉടനെന്ന് സൂചന.ഇന്നോ,നളെയോ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം. പ്രതിപട്ടികയിലുള്ള മറ്റ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയും ഉടന്‍ നടപടിയുണ്ടായേക്കും.

ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് എസ്ഐടിയുടെ നീക്കം .2024 ൽ ശബരിമലയിലെ ദ്വാരപാലകശിൽപത്തിലെ സ്വർണ്ണപാളികൾ നവീകരണത്തിനായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ കൊടുത്തു വിടുന്നതിന് മുരാരി ബാബു ഇടപെട്ടതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. 

ദ്വാരപാലക ശില്പം നവീകരണത്തിനായി ഉണ്ണികൃഷ്ണൻ പോറ്റി വഴി സ്മാർട്ട് ക്രിയേഷൻസിൽ എത്തിക്കാൻ മുരാരി ബാബു നീക്കം നടത്തിയിരുന്നു.മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ചോദ്യം ചെയ്യൽ ഏഴാം ദിനവും തുടരും. കേസിൽ പ്രത്യേക അന്വേഷണ സംഘം നിർണായക വിവരങ്ങൾ ശേഖരിച്ചതായാണ് റിപ്പോർട്ടുകൾ.

Exit mobile version