ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്‌മണ്യനെ വിട്ടയച്ചു. മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് വിട്ടയച്ചത്. വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചേക്കും. നോട്ടീസ് നൽകിയാണ് വിട്ടയച്ചതെന്ന് അന്വേഷണ സംഘം പ്രതികരിച്ചു.
അതേസമയം തനിക്ക് സ്വര്‍ണക്കവര്‍ച്ചയില്‍ പങ്കില്ലെന്നും പാളികള്‍ കൈപ്പറ്റിയത് ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞതിനാലാണെന്നും അനന്ത സുബ്രഹ്‌മണ്യം പൊലീസിനോട് പറഞ്ഞു. ദ്വാരപാലക പാളികൾ കൊണ്ടുപോയത് അനന്തസുബ്രഹ്മണ്യമാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അനന്ത സുബ്രഹ്മണ്യം പിന്നീട് പാളികൾ നാഗേഷിന് കൈമാറുകയായിരുന്നു. സന്നിധാനത്ത് നടന്നത് സ്വർണക്കവർച്ച തന്നെയെന്ന് എസ്ഐടി കണ്ടെത്തൽ.

