Site iconSite icon Janayugom Online

ശബരിമല സ്വര്‍ണക്കൊള്ള : ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് എസ്ഐടി. ഇന്നുരാവിലെ ഇഞ്ചക്കലിലെ ഓഫീസിലേക്ക് ഇയാളെ അന്വേഷണ സംഘം വിളിച്ചു വരുത്തുകയായിരുന്നു. 2019ല്‍ ദ്വാരപാലക പാളികള്‍ സന്നിധാനത്തുനിന്നും ആദ്യം ബംഗളൂരുവിലേക്കും, പിന്നീട് ഹൈദരാബാദില്‍ വെച്ച് പാളികള്‍ നാഗേഷിന് കൈമാറിയത് അനന്തസുബ്രഹ്മണ്യമാണ്. ദേവസ്വം രജിസ്റ്ററിലടക്കം ഒപ്പിട്ടത് ഇയാളാണെന്ന് വിജിലൻസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു.

ഇയാളെ അറസ്റ്റ് ചെയ്യാനാണ് കൂടുതൽ സാധ്യത. ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തിയാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. ദ്വാരപാലക പാളികൾ വിവിധ ഇടങ്ങളിൽ എത്തിച്ച് പ്രദർശനത്തിനായി വെക്കുകയും പിന്നീടാണ് ഹൈദരാബാദിൽ വെച്ച് നാഗേഷിന് പാളികൾ കൈമാറുകയുമായിരുന്നു. ഇതെല്ലം അനന്ത സുബ്രഹ്മണ്യത്തിന്റെ നേത്യത്വത്തിലാണെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു.

ദേവസ്വം ബോർഡിലെ ജീവനക്കാരുടെയെടക്കം 15 ഓളം പേരുടെ വിവരങ്ങളാണ് ഉണ്ണികൃഷ്ണൻ പോറ്റി അന്വേഷണ സംഘത്തിന് മുന്നിൽ നൽകിയിട്ടുള്ളത്.അതിൽപ്പെട്ടവരിൽ ഒരാളാണ് അനന്ത സുബ്രമണ്യവും. നാളെയാണ് കേസിന്റെ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുന്നത്.

Exit mobile version