ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ അറസ്റ്റിലായി. ക്രൈം ബ്രാഞ്ച് ഓഫീസിൽ വെച്ച് നടത്തിയ ചോദ്യം ചെയ്യലിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വർണക്കൊള്ള നടന്നത് പത്മകുമാറിന്റെ അറിവോടെയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. ഇതോടെ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം ആറായി. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി, മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ തിരുവാഭരണ കമ്മീഷണർ കെ എസ് ബൈജു, മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാർ, മുൻ ദേവസ്വം കമ്മീഷണർ എൻ വാസു എന്നിവരാണ് നേരത്തെ അറസ്റ്റിലായിട്ടുള്ള മറ്റ് ഉദ്യോഗസ്ഥർ.
ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ അറസ്റ്റിൽ

