ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് മുൻ തിരുവാഭരണ കമ്മീഷണറും കേസിലെ ഏഴാം പ്രതിയുമായ കെ എസ് ബൈജുവിനെ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) വീണ്ടും കസ്റ്റഡിയിൽ വാങ്ങി. പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ മൊഴിയെടുക്കേണ്ടത് അനിവാര്യമാണെന്ന എസ് ഐ ടിയുടെ ആവശ്യം അംഗീകരിച്ച കോടതി ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. ദ്വാരപാലക ശിൽപ്പകങ്ങളിലെ സ്വർണ്ണം കടത്തിയ കേസിലാണ് ബൈജുവിനെ കസ്റ്റഡിയിൽ എടുത്തത്. അതേസമയം, മറ്റൊരു കേസായ കട്ടിളപ്പാളിയിലെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കെ എസ് ബൈജു സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി.
ശബരിമല സ്വർണക്കൊള്ള കേസ്; മുൻ തിരുവാഭരണ കമ്മീഷണർ കെ എസ് ബൈജു എസ്ഐടി കസ്റ്റഡിയിൽ

