ശബരിമല സ്വര്‍ണ്ണ മോഷണക്കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡിലെ കോണ്‍ഗ്രസ് അനുകൂല യൂണിയനായ തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട്സംസ്ഥാന എക്സിക്യുട്ടീവ് അംഗം കൂടിയായിരുന്ന കെ എസ് ബൈജുവിനെ ഇന്ന് രാവിലെ റാന്നി കോടതിയില്‍ ഹാജരാക്കും. ബൈജുവിനെ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യ ശേഷം ആയിരിക്കും ഹാജരാക്കുക.
നിലവിൽ ബൈജു ദേവസ്വം ബോർഡിൽനിന്ന് വിരമിച്ചവരുടെ കോൺഗ്രസ് അനുകൂല സംഘടനയുടെ സംസ്ഥാന ട്രഷററാണ്.ദ്വാരപാലക ശിൽപപാളികളിലെയും കട്ടിളപ്പടികളിലെയും സ്വർണം കവർന്നത് കെ എസ് ബൈജുവിന്റെ അറിവോടെയാണെന്ന് പ്രത്യേക അന്വേഷക സംഘത്തിന് നിർണായക വിവരം ലഭിച്ചതോടെയാണ് അറസ്റ്റ്. കേസിലെ ഏഴാം പ്രതിയായ ബൈജുവിനെ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ നിന്നാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.കോടതിയിൽ ഹാജരാക്കുന്നതിന് മുൻപായി, കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തി ബൈജുവിനെ വിശദമായി ചോദ്യം ചെയ്യും.

