ശബരിമല സ്വര്‍ണമോഷണ കേസില്‍ തന്ത്രിമാരുടെ മൊഴിയെടുത്തു. ശബരിമല തന്ത്രമാരായ കണ്ഠരര് രാജീവരുടെയും, മോഹനരരുടെയും മൊഴിയാണ് എസ്ഐടി രേഖപ്പെടുത്തിയത്.ഉണ്ണികൃഷ്‌ണൻ പോറ്റിയെ അറിയാമായിരുന്നുവെന്ന് തന്ത്രിമാർ മൊഴി നൽകി. സ്വർണ പാളിയിൽ അനുമതി നൽകിയത് ഉദ്യോഗസ്ഥർ പറഞ്ഞ പ്രകാരമാണെന്നും തന്ത്രിമാർ പറഞ്ഞു.
ദൈവഹിതം നോക്കി അനുമതി നൽകുക മാത്രമാണ് തന്ത്രിമാരുടെ ചുമതലയെന്നും മൊഴി നൽകിയിട്ടുണ്ട്. എസ് ഐ ടി ഓഫീസിലെത്തിയാണ് തന്ത്രിമാർ മൊഴി നൽകിയത്.

