ശബരിമല സ്വർണ മോഷണ വിവാദ കേസില്‍ ദേവസ്വം മുൻ പ്രസിഡന്റ് എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. 2019ൽ ആണ് ദേവസ്വം ബോർഡ് പ്രസിഡന്റായി എ പത്മകുമാർ സേവനമനുഷ്ഠിച്ചത്. പത്മകുമാറിനോടു ഹാജരാകാന്‍ ആവശ്യപ്പെട്ട് നേരത്തേ നോട്ടിസ് നല്‍കിയിരുന്നെങ്കിലും വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സാവകാശം തേടിയിരുന്നു.
ദേവസ്വം കമ്മിഷണര്‍ ആയിരുന്ന എന്‍ വാസുവിന്റെ ശുപാര്‍ശയില്‍ ബോര്‍ഡ് അംഗങ്ങളുടെ അറിവോടെയാണ് സ്വര്‍ണം പതിച്ച പാളികള്‍ ചെമ്പെന്നു രേഖപ്പെടുത്തി 2019ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈയില്‍ കൊടുത്തുവിട്ടതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് പത്മകുമാറിനെ ചോദ്യം ചെയ്യുന്നത്.

