Site iconSite icon Janayugom Online

ശബരിമല സ്വര്‍ണ്ണക്കൊള്ള : ഹൈക്കോടതി പുതിയ കേസെടുക്കും

ശബരിമല സ്വര്‍ണ്ണക്കൊള്ള ഹൈക്കോടതി പുതിയ കേസെടുക്കും.നിലവിലെ കേസിന് പുറമേയാണ് സ്വമേധയാ പുതിയ കേസെടുക്കുക.നിലവിലെ കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി, സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്നിവര്‍ കക്ഷികളാണ്.കക്ഷികള്‍ എന്ന നിലയില്‍ ഇവരെ ഒഴിവാക്കിയായിരിക്കും പുതിയ കേസ്.ഗൂഢാലോചന അന്വേഷിക്കണം.പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

ശബരിമലയിലെ സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അക്കാര്യം അന്വേഷിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു.അടച്ചിട്ട കോടതി മുറിയിലാണ് കേസ് നടന്നത്. എസ്ഐടിയുടെ എസ് പി എസ് ശശിധരനെ വിളിച്ച് കോടതി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. നിലവിലെ അന്വേഷണ പുരോ​ഗതി ഉദ്യോ​ഗസ്ഥർ കോടതിയ്ക്ക് കൈമാറി.

പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരം സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ ​ഗൂഢാലോചന നടത്തിയെന്ന് തെളിഞ്ഞെങ്കിലും അതിലേക്ക് എന്തുകൊണ്ട് അന്വേഷണം നീങ്ങുന്നില്ലെന്നും കോടതി ചോദിച്ചു.കേസ് അടുത്തമാസം 15ന് പരിഗണിക്കാനായിമാറ്റി.ശബരിമല സ്വർണക്കൊളളയിൽ ഓരോ രണ്ടാഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകാൻ ദേവസ്വം ബെഞ്ച് നിർദേശിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് കേസ് നടന്നത്.

Exit mobile version