Site iconSite icon Janayugom Online

ശബരിമല സ്വര്‍ണ്ണക്കൊള്ള : മുരാരി ബാബു അടക്കമുള്ളവരെ ചോദ്യം ചെയ്യും

ശബരിമല സ്വര്‍ണക്കൊള്ളയില്‍ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരുന്നു. ഇന്നലെയാണ് റാന്നി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് പോറ്റിയെ പ്രത്യേക സംഘത്തിന്‍റെ കസ്റ്റഡിയിൽ വിട്ടത്. രണ്ട് ദിവസത്തെ ചോദ്യംചെയ്യലിന് ശേഷമാകും ചെന്നൈ, ഹൈദരാബാദ് അടക്കമുള്ള സ്ഥലങ്ങളിലെ തെളിവെടുപ്പ് നടത്തുക.

സ്വർണക്കൊള്ളയിലെ ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരൻ എന്ന് എസ്ഐടി വിശേഷിപ്പിച്ച മുരാരി ബാബു അടക്കമുള്ളവരെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദ്ദേശ പ്രകാരം സ്വർണം കൊണ്ടുപോയ കൽപ്പേഷിനെയും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

രണ്ട് സംഘങ്ങൾ ഇതിനായി ചെന്നൈ, ഹൈദരാബാദ് അടക്കമുള്ള സ്ഥലങ്ങളിൽ അന്വേഷണം തുടരുന്നുണ്ട്. നിലവിൽ ദ്വാരപാലക പാളിയിലെ സ്വർണം കവർച്ച ചെയ്ത കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്രീകോവിലിന്‍റെ കട്ടിള പാളികളിലെ സ്വർണം കൊള്ള ചെയ്ത കേസിലും വൈകാതെ അറസ്റ്റ് അപേക്ഷ കോടതിയിൽ സമർപ്പിച്ചേക്കും.

Exit mobile version