Site iconSite icon Janayugom Online

ശബരിമല സ്വര്‍ണമോഷണം: ആശങ്ക വേണ്ട, അന്വേഷണം നടക്കട്ടെയെന്ന് മുഖ്യമന്ത്രി

ശബരിമലയിലെ സ്വര്‍ണമോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഹൈക്കോടതി നിയോഗിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണം നടക്കുകയാണ്. അതിന് മുമ്പ് വിധിയെഴുതാൻ പോവേണ്ടതില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ഇക്കാര്യത്തില്‍ സര്‍ക്കാരല്ല വിലയിരുത്തല്‍ പറയേണ്ടത്. അന്വേഷണത്തെ ബാധിക്കുന്ന കമന്റ് തന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത് ശരിയല്ല. ആരൊക്കെയാണ് അന്വേഷണത്തിന്റെ ഭാഗമായി വിലങ്ങണിഞ്ഞോ വിലങ്ങണിയാതെയോ ജയിലിലേക്ക് പോകുന്നത് എന്ന് നമുക്ക് നോക്കാം. അതിനാരും ധൃതിപ്പെടേണ്ടതില്ല. അന്വേഷണം പൂര്‍ത്തിയായ ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version