Site iconSite icon Janayugom Online

ശബരിമല മകരവിളക്ക്: തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും

മകരവിളക്ക് ദിവസം അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവഭരണങ്ങൾ വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പന്തളത്ത് നിന്ന് പുറപ്പെടും. പാരമ്പരാഗത പാതയിലൂടെ 15 ന് വൈകിട്ട് സന്നിധാനത്ത്‌ എത്തും. പന്തളം രാജ കുടുംബാംഗം മരിച്ചതിനെ തുടർന്ന് വലിയ കോയിക്കൽ ക്ഷേത്രത്തിലും കൊട്ടാരത്തിലും ആചാരപരമായ ചടങ്ങുകൾ ഉണ്ടാകില്ല. രാജപ്രതിനിധിയും ഇക്കുറി ഘോഷയാത്രയെ അനുഗമിക്കില്ല.

ശബരിമലയിലേക്കുള്ള യാത്രയിൽ പല സ്ഥലത്തും താവളങ്ങളിലും ശബരിമലയിലും രാജ പ്രതിനിധിയുടെ കാർമികത്വത്തിൽ നടക്കേണ്ട ചടങ്ങുകളുണ്ട്. ഇതും ഉണ്ടാകില്ല. ആചാരപരമായ തടസ്സങ്ങൾ കഴിയുന്ന 17ന് ശേഷം ശബരിമലയിൽ നടക്കുന്ന ചടങ്ങുകളിൽ കൊട്ടാരം നിയോഗിക്കുന്ന അംഗങ്ങൾ പങ്കെടുക്കും.

മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ശനിയാഴ്ച ശബരിമലയിലെത്തും. രാവിലെ ഒമ്പതിന്‌ നിലയ്ക്കലിൽ എത്തുന്ന അദ്ദേഹം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുക്കും. തുടർന്ന് പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ അവലോകന യോഗങ്ങളിലും പങ്കെടുക്കും.

Eng­lish Sum­ma­ry: sabari­mala makaravilakku
You may also like this video

Exit mobile version