Site iconSite icon Janayugom Online

ശബരിമല: വരുമാനം 351 കോടി; കാണിക്കയായി ലഭിച്ച നാണയങ്ങള്‍ ഇനിയും എണ്ണിത്തീര്‍ന്നിട്ടില്ല

sabarimalasabarimala

ശബരിമലയില്‍ ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ലഭിച്ചത് 351 കോടിയുടെ വരുമാനം. ഇതുവരെയുള്ള കണക്കുകളാണിതെന്നും കാണിക്കയായി ലഭിച്ച നാണയങ്ങള്‍ ഇനിയും എണ്ണിത്തീരാനുണ്ടെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എസ് അനന്തഗോപന്‍ പറഞ്ഞു.

20 കോടിയോളം രൂപയുടെ നാണയം കാണിക്കയായി കിട്ടിയെന്നാണ് വിലയിരുത്തല്‍. നാണയം എണ്ണാൻ നിയോഗിച്ച ജീവനക്കാർക്ക് വിശ്രമം നൽകാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. എഴുപത് ദിവസമായി ജീവനക്കാർ ജോലി ചെയ്യുകയാണ്. തുടർച്ചയായി ജോലി ചെയ്യുന്ന ജീവനക്കാർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്ന പരാതി ഉയര്‍ന്നിരുന്നു. ബാക്കിയുള്ള നാണയങ്ങൾ ഫെബ്രുവരി അഞ്ചു മുതൽ എണ്ണിത്തുടങ്ങും. നാണയങ്ങളിൽ നാലിലൊന്ന് ഭാഗം മാത്രമേ എണ്ണി തീർന്നിട്ടുള്ളൂ. വരവിന്റെ 40 ശതമാനത്തോളം ചെലവിനായി വിനിയോഗിച്ചതായും അദ്ദേഹം പറഞ്ഞു. അടുത്ത തീർത്ഥാടന കാലത്തേക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയതായും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

അരവണപായസം നിര്‍മ്മിക്കുമ്പോള്‍ ഏലയ്ക്ക ഉപയോഗിക്കണമോ എന്നത് സംബന്ധിച്ച് പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പമ്പയിലെ ലാബിൽ ടെസ്റ്റ് ചെയ്താണ് എല്ലാ ചേരുവകളും ഉപയോഗിക്കുന്നത്.
ബോർഡിന് പ്രത്യേകമായി ഭക്ഷ്യ സുരക്ഷ ലൈസൻസ് ഇല്ല. ലൈസൻസ് എടുക്കണമെന്ന നിർദേശം വന്നാൽ അത് പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ ബോര്‍ഡ് മെമ്പര്‍ എസ് എസ് ജീവന്‍, ദേവസ്വം കമ്മിഷണര്‍ ബി എസ് പ്രകാശ്, സെക്രട്ടറി എസ് ഗായത്രി ദേവി തുടങ്ങിയവര്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: Sabari­mala: Rev­enue 351 crores

You may also like this video

Exit mobile version