ലോകത്ത് ഏറ്റവും മോശം രീതിയില്‍ വാഹനം ഓടിക്കുന്നവരുടെ പട്ടികയില്‍ ഇന്ത്യ മുന്നില്‍. ഇൻഷുറൻസ് വിദഗ്ദർ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനം ഏറ്റവും മോശം ഡ്രൈവിങ്ങുള്ള രാജ്യങ്ങളിൽ നാലാം സ്ഥാനത്താണ്. ട്രാഫിക് ഇൻഡെക്സ്, റോഡിന്റെ നിലവാരം, സ്പീഡ് ലിമിറ്റ്, വാഹനാപകടങ്ങളിലൂടെ ഉണ്ടാകുന്ന മരണനിരക്ക്, ഡ്രൈവിങ്ങിനിടയിലെ മദ്യപാനം, സോഷ്യൽ മീഡിയ സെന്റിമെന്റ്സ് എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ ഘടകങ്ങൾ പ്രകാരം 3.91 സ്കോറാണ് ഇന്ത്യക്കുള്ളത്. മോശം ഡ്രൈവിങ്ങുള്ള രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തുള്ള തായ്‌ലൻഡിന്റെ സ്കോര്‍ 2.17 ആണ്. ഈ പട്ടികയിൽ രണ്ടാം സ്ഥാനത്ത് പെറുവും മൂന്നാം സ്ഥാനം ലെബനനുമാണ്. അഞ്ചാം സ്ഥാനത്ത് മലേഷ്യയാണ്.
ഏറ്റവും മികച്ച ഡ്രൈവിങ് ജപ്പാനിലാണ്. 4.57 സ്കോറാണ് ജപ്പാനുള്ളത്. നെതർലാൻഡ്, നോർവേ, എസ്റ്റോണിയ, സ്വീഡൻ എന്നീ രാജ്യങ്ങളാണ് യഥാക്രമം ജപ്പാന് പിന്നിൽ മികച്ച ഡ്രൈവിങ്ങുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചത്. ഇന്ത്യയിൽ ഏറ്റവും മോശം ഡ്രൈവിങ്ങുള്ള സ്ഥലം ഡൽഹിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുംബൈ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവയും മോശക്കാരുടെ പട്ടികയില്‍ ഉണ്ട്. 50 രാജ്യങ്ങളെയാണ് സര്‍വേയ്ക്കായി ഇന്‍ഷൂറന്‍സ് വിദഗ്ധര്‍ തിരഞ്ഞെടുത്തത്. റോഡുകളുടെ കാര്യത്തിലും ജപ്പാനാണ് മികച്ചുനില്‍ക്കുന്നത്. 33.4 ശതമാനമാണ് ഇക്കാര്യത്തില്‍ ഇവരുടെ റാങ്ക്. കാല്‍നട യാത്രികരുടെ സുരക്ഷയും ജപ്പാനിലാണ് കൂടുതല്‍.
English Sammury: In the list of 50 countries, the safest drivers in the world are in Japan