Site iconSite icon Janayugom Online

എകെഎസ്‌ടിയു-ജനയുഗം : സഹപാഠി അറിവുത്സവം സീസൺ‑5 ഉപജില്ലാ മത്സരങ്ങള്‍ നാളെ

എകെഎസ്‌ടിയു-ജനയുഗം സഹപാഠി അറിവുത്സവം ഉപജില്ലാ മത്സരങ്ങള്‍ നാളെ നടക്കും. രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെയാണ് നിശ്ചിത കേന്ദ്രങ്ങളിൽ മത്സരങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഓരോ ഇടങ്ങളിലും സംഘാടക സമിതികളുടെ നേതൃത്വത്തില്‍ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. പ്രാഥമികതല മത്സരത്തിൽ ഉയർന്ന സ്കോർ നേടിയ ആദ്യ 20 സ്ഥാനക്കാരാണ് ഓരോ വിഭാഗത്തിലും പങ്കെടുക്കുന്നത്. എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് മത്സരം.

ഉപജില്ലാ മത്സരങ്ങളിൽ വിജയിക്കുന്ന ആദ്യ രണ്ട് സ്ഥാനക്കാർ ഈമാസം 30ന് നടക്കുന്ന ജില്ലാ മത്സരത്തിൽ പങ്കെടുക്കും. വിപുലമായ തയാറെടുപ്പുകളാണ് ജില്ലാമത്സരങ്ങള്‍ക്കായി പുരോഗമിക്കുന്നത്. ജില്ലാതല മത്സരവിജയികൾ നവംബർ 13ന് കായംകുളത്ത് നടക്കുന്ന സംസ്ഥാന മത്സരത്തിൽ മാറ്റുരുയ്ക്കും. വിജയികൾക്ക് ക്യാഷ് പ്രൈസ്, മൊമന്റോ, സർട്ടിഫിക്കറ്റ് എന്നിവ സമ്മാനിക്കും. സമകാലികം, പൊതുവിജ്ഞാനം, മലയാളഭാഷ, ഇംഗ്ലീഷ്, ഗണിതം, പ്രാദേശികം, ജനയുഗം സഹപാഠി എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

Exit mobile version