സാഹിതീ സല്ലാപം (സീനിയർ സിറ്റിസൺ സർവീസ് കൗൺസിൽ) പ്രതിമാസ സംഗമം സിൽവർ ഹോമിൽ നടന്നു. കവിയരങ്ങ് ഉമൈഫ റഷീദിന്റെ അധ്യക്ഷതയിൽ മോഹൻകുമാർ കുഴിത്തറ ഉദ്ഘാടനം ചെയ്തു. 35 ഓളം കവികൾ കവിതകൾ അവതരിപ്പിച്ചു. സാഹിതീ സല്ലാപം പ്രസിഡന്റ് എന്‍ആര്‍സി നായര്‍ അധ്യക്ഷത വഹിച്ചു. “മാതൃഭാഷാദിനവും പുസ്തക രചനയും” എന്ന വിഷയത്തില്‍ സീനിയര്‍ സിറ്റിസൺ സർവീസ് കൗൺസിൽ ജനറൽ സെക്രട്ടറി ഹനിഫ റാവുത്തർ നടത്തി. പ്രൊഫ. പ്രസന്നമണി, പ്രൊഫ. ഗിരിജ, അഡ്വ. ജയകുമാരൻ നായർ, ജി പി കുമാരസ്വാമി, ചാന്നാങ്കര ജയപ്രകാശ്, ജി ഹരി, ബാലകൃഷ്ണൻ, ദിനകവി, കുഞ്ഞികൃഷ്ണൻ, ജയലക്ഷ്മി, രവികുമാർ വയ്യേറ്റ് ശോഭനകുമാരി, മോഹനകുമാരി തുടങ്ങിയവർ പങ്കെടുത്തു. ജോയിന്റ് സെക്രട്ടറി മധു വണ്ടന്നൂർ നന്ദി പറഞ്ഞു. പുതൂർകോണം സുരേഷ് നേതൃത്വം നല്കി.
സാഹിതീ സല്ലാപം പ്രതിമാസ സംഗമം
