Site iconSite icon Janayugom Online

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് തടവിലാക്കിയ സായിബാബയെ കുറ്റവിമുക്തനാക്കി

saibabasaibaba

ഭീമകൊറേഗാവ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് നാഗ്പൂര്‍ ജയിലില്‍ തടവിലാക്കപ്പെട്ട ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസർ ജി എൻ സായ്ബാബയെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. ജീവപര്യന്തം തടവിനെതിരെയുള്ള അപ്പീലിലാണ് കോടതി വിധി. മാവോവാദി ബന്ധം ആരോപിച്ച് 2014ലാണ് സായിബാബയെ അറസ്റ്റ് ചെയ്യുന്നത്.
പോളിയോ ബാധിതനായ പ്രൊഫ. സായിബാബ 90 ശതമാനം ശാരീരിക വൈകല്യമുള്ളയാളാണ്. കൂടാതെ പാൻക്രിയാറ്റിസ്, ഉയർന്ന രക്തസമ്മർദ്ദം, കാർഡിയോമയോപ്പതി, വിട്ടുമാറാത്ത നടുവേദന എന്നീ അസുഖബാധിതനാണ്. മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് നാഗ്പൂർ ജയിലിൽ കഴിയുന്ന സായിബാബ കഴിഞ്ഞ ഒക്ടോബറില്‍ നിരാഹര സമരവും നടത്തിയിരുന്നു. വസ്ത്രങ്ങൾ, മരുന്നുകൾ, പുസ്തകങ്ങൾ എന്നിവ ലഭിക്കാത്തതിനാലാണ് സായിബാബ നിരാഹാര സമരം നടത്താൻ തീരുമാനിച്ചത്. 2014 മുതൽ ജയിലിൽ കഴിയുന്ന സായിബാബയ്ക്ക് എല്ലാ അടിസ്ഥാന മനുഷ്യാവകാശങ്ങളും നിഷേധിക്കുകയാണ്. അദ്ദേഹത്തിന് കത്തുകൾ അയക്കാനോ ഫോൺ കോൾ ചെയ്യാനോ ഒരു മാസത്തിലേറെ അനുവദിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യ എ എസ് വസന്ത കുമാരി പറഞ്ഞു.
രാംലാല്‍ ആനന്ദ് കോളജിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായിരുന്നു സായ്ബാബ. 

Eng­lish Sum­ma­ry: Saiba­ba was acquit­ted after being impris­oned on charges of Maoist links

You may like this video also

YouTube video player
Exit mobile version