നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ പിടിയിലായ പ്രതി ബംഗ്ലദേശ് സ്വദേശിയെന്ന് പൊലീസ്. മുഹമ്മദ് ഷെരീഫുൾ ഇസ്‌ലാം ഷെഹ്സാദ് എന്നാണു യഥാർഥ പേര്. വിജയ് ദാസ് എന്ന വ്യാജപേരിലാണ് ഇയാൾ മുംബൈയിൽ കഴിഞ്ഞിരുന്നതെന്നും മുംബൈ പൊലീസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വ്യാജ രേഖകൾ ഉപയോഗിച്ചാണ് ഇന്ത്യയിൽ താമസിച്ചിരുന്നത്. പ്രതി ഇന്ത്യക്കാരനാണ് എന്നതിന്റെ തെളിവുകൾ ലഭിച്ചിട്ടില്ല. പ്രതിക്കു മറ്റാരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുകയാണ്.

