Site iconSite icon Janayugom Online

സജി ചെറിയാന്റെ വകുപ്പുകള്‍ വിഭജിച്ചു: അബ്ദുറഹിമാനും വി എൻ വാസവനും മുഹമ്മദ് റിയാസും വകുപ്പുകള്‍ ഏറ്റെടുക്കും

saji cheriyansaji cheriyan

സജി ചെറിയാൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മൂന്ന് മന്ത്രിമാർക്കായി വിഭജു. മന്ത്രി അബ്ദുറഹിമാന്‍ ഫിഷറീസ് വകുപ്പ് കൈകാര്യം ചെയ്യും. സാംസ്കാരികവും സിനിമയും വി എൻ വാസവനും യുവജനക്ഷേമം മുഹമ്മദ് റിയാസിനുമായി നൽകി. മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ അംഗീകരിച്ചു. സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവച്ച സാഹചര്യത്തിലാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്ന മൂന്ന് സുപ്രധാന വകുപ്പുകൾ മൂന്ന് മന്ത്രിമാർക്കായി വിഭജിച്ച് നൽകാൻ മുഖ്യമന്ത്രി തീരുമാനിച്ചത്. ഫിഷറീസ്, ഹാർബർ എഞ്ചിനിയറിംഗ്, ഫിഷറീസ് യൂണിവേ‍ഴ്സിറ്റി എന്നിവ മന്ത്രി അബ്ദുറഹിമാന് നൽകി. സാംസ്കാരികം, കെ എസ് എഫ് ഡി സി, സംസ്ഥാന ചലച്ചിത്ര അക്കാദമി, സാംസ്കാരിക ക്ഷേമ ഫണ്ട് ബോർഡ് എന്നിവ ഉൾപ്പെടുന്ന വകുപ്പ് മന്ത്രി വി എ‍ൻ വാസവനാണ് നൽകിയത്. യുവജനക്ഷേമ വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും നൽകി. വകുപ്പ് വിഭജനം സംബന്ധിച്ച് മുഖ്യമന്ത്രി നൽകിയ ശുപാർശ ഗവർണർ അംഗീകരിച്ചു. സജി ചെറിയാൻ രാജി വച്ച ഒ‍ഴിവിലേക്ക് വേറെ മന്ത്രി വേണ്ട എന്നത് സിപിഐ എം തീരുമാനിച്ചിരുന്നു. തുടർന്നാണ് വകുപ്പുകൾ വിഭജിച്ച് നൽകാൻ തീരുമാനമായത്. 

Eng­lish Sum­ma­ry: Saji Cheri­an’s port­fo­lios split: Abdur Rahi­man, VN Wasa­van and Moham­mad Riaz will take over portfolios

You may like this video also

Exit mobile version