Site iconSite icon Janayugom Online

സജിചെറിയാന്‍ നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

സജി ചെറിയാന്‍ നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.നാളെ വൈകിട്ട് നാല് മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.ഗവര്‍ണര്‍ അനുമതിക്കത്ത് സര്‍ക്കാരിന് നല്‍കി. രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.

മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. നിയമോപദേശം സജി ചെറിയാന് അനുകൂലമായി. സുപ്രീംകോടതി വിധിയ്ക്ക് പിന്നാലെയാണ് ഗവര്‍ണര്‍ വഴങ്ങിയത്.ആറുമാസത്തെ ഇടവേളയ്ക്കു ശേഷമാണ് സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക് തിരികെയെത്തുന്നത്. നേരത്തെ വഹിച്ചിരുന്ന വകുപ്പുകള്‍ തന്നെയാകും സജി ചെറിയാന് ലഭിക്കുക എന്നാണ് സൂചന.

Eng­lish Summary:
Sajicher­ian will be sworn in as a min­is­ter tomorrow

You may also like this video:

YouTube video player
Exit mobile version