Site icon Janayugom Online

സഞ്ചാരികളെ ആകര്‍ഷിക്കുവാന്‍ സുന്ദരിയാക്കാന്‍ സഖാവ്പാറയെ ഒരുക്കുന്നു

ഹൈഡല്‍ ടൂറിസം പദ്ധതിയിലൂടെ സഖാവുപാറയെ വിനോദസഞ്ചാര കേന്ദ്രമാക്കാന്‍ നടപടികളുമായി പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത്. സഖാവുപാറയെ ടൂറിസ്്റ്റ് കേന്ദ്രമായി ഉയര്‍ത്തുന്നതോടെ ജില്ലയില്‍ വിനോദസഞ്ചാരകേന്ദ്രം ഇല്ലാത്ത ഗ്രാമപഞ്ചായത്ത് എന്നത് മാറ്റുവാനുള്ള നടപടിയിലാണ്. അല്ലിയാര്‍ കൂട്ടാറുമായി ചേര്‍ന്ന് കല്ലാര്‍പുഴയായി മാറുന്ന സ്ഥലത്ത്് തടയണ നിര്‍മ്മിച്ച് ഹൈഡല്‍ ടൂറിസം പദ്ധതി നടപ്പാക്കുവാനാണ് പഞ്ചായത്തിന്റെ പദ്ധതി ബോട്ടിംഗിന് പുറമേ സഖാവ്പാറയുടെ ചരിവില്‍ ഉദ്യാനം ഒരുക്കാനും പദ്ധതിയുണ്ട്. 

ഇവിടെ സംഭരിക്കുന്ന ജലം ഏകദേശം ഒരു കിലോമീറ്ററോളം ദൂരം പെഡല്‍ ബോട്ടിങ് നടത്തുന്നതിനുള്ള സംവിധാനമാക്കി മാറ്റും. സഖാവ് പുറയിലൂടെ ഒഴുകുന്ന കല്ലാര്‍പുഴയാണ് ഇരു പഞ്ചായത്തുകളേയും വേര്‍തിരിക്കുന്നത്. സംഭരിക്കുന്ന ജലം പാമ്പാടുംപാറ, കരുണാപുരം എന്നി് പഞ്ചായത്തുകളിലെ കൃഷി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും. ഇരു മലകളെയും ബന്ധിപ്പിച്ചുകൊണ്ട് റോപ്പവേ സംവിധാനം ഒരുക്കും. ഇരു പഞ്ചായത്തുകളുടേയും സംയുക്ത സഹകരണത്തോടെ റോപ്പ് വേ സ്ഥാപിക്കുവാണ് പദ്ധതി. 

സംസ്ഥാനത്തെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ രാമക്കല്‍മേട് സന്ദര്‍ശിച്ച് മൂന്നാര്‍ അടക്കമുള്ള മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്ക്ക് മടങ്ങുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിധത്തിലാണ് സഖാവ് പാറയെ ഉയര്‍ത്തികൊണ്ടുവരുന്നത്. കുറഞ്ഞ മുതല്‍മുടക്കില്‍ വമ്പന്‍ പദ്ധതി നടപ്പിലാക്കി കൂടുതല്‍ മനോഹരമായ പ്രദേശമാക്കി മാറ്റുവാനുള്ള പദ്ധതിയാണ് ഗ്രാമപഞ്ചായത്ത് ഒരുക്കുന്നതെന്ന് പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജി അനില്‍കുമാര്‍ പറഞ്ഞു. 

ENGLISH SUMMARY;sakhavupara is being pre­pared to beau­ti­fy to attract tourists
You may also like this video

Exit mobile version