Site iconSite icon Janayugom Online

സമരം തകര്‍ക്കാന്‍ ബിജെപി ശ്രമമെന്ന് സാക്ഷി മാലിക്

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ പ്രതിഷേധസമരം ബിജെപി നേതാവും മുൻ കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവുമായ ബബിത ഫോഗട്ട് ദുര്‍ബലമാക്കാൻ ശ്രമിക്കുന്നതായി ഒളിമ്പിക് മെഡല്‍ ജേതാവായ സാക്ഷി മാലിക്. തങ്ങളുടെ സമരത്തെ സ്വാര്‍ത്ഥ ലക്ഷ്യത്തിനായി അവര്‍ ഉപയോഗിക്കുകയാണെന്നും സാക്ഷി പറഞ്ഞു.

ലൈംഗിക പീഡന പരാതിയിൽനിന്ന് പ്രായപൂർത്തിയാകാത്ത ഗുസ്തി താരം പിന്നാക്കം പോകാൻ കാരണം കുടുംബത്തിനെതിരായ ഭീഷണിയാണെന്നും സാക്ഷി പറയുന്നു. തങ്ങളുടെ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമല്ലെന്നും സമരത്തിന് കോണ്‍ഗ്രസിന്റെ പിന്തുണയില്ലെന്നും സാക്ഷി മാലിക്കിന്റെ ഭര്‍ത്താവ് സത്യവ്രത് കാഡിയന്‍ പറഞ്ഞു.

ഏപ്രിലില്‍ വിനേഷ് ഫോഗട്ട് തന്റെ ബന്ധുവായ ബബിതയോട് സമൂഹ മാധ്യമങ്ങളിലെ പ്രസ്താവനകളിലൂടെ സമരം ദുര്‍ബലപ്പെടുത്തെരുതെന്ന് അഭ്യര്‍ത്ഥിച്ചിരുന്നതായും സാക്ഷി പറഞ്ഞു. അതേസമയം സാക്ഷിയുടെ പ്രസ്താവനക്കെതിരെ ബബിത രംഗത്തെത്തി. കോൺഗ്രസിന്റെ കളിപ്പാവയാണ് സാക്ഷിയെന്നായിരുന്നു ബബിതയുടെ പ്രതികരണം.

Eng­lish Sum­ma­ry: Sak­shi Malik says that BJP is try­ing to break the strike
You may also like this video

Exit mobile version