കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം നാളെ വിതരണം ചെയ്യുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.തൊഴിലാളികളെക്കാൾ ദുഃഖം തനിയ്ക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ശമ്പളം വൈകിയാൽ ജീവനക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകും. കെഎസ്ആര്‍ടിസിയുടെ ദീർഘ ദൂര ബസുകൾ ഒഴികെ ബാക്കി എല്ലാം നഷ്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. അതേസമയം സിറ്റി സർക്കിൾ ബസുകൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുന്നുണ്ട്. ചിലവ് കൂടിയത് കൊണ്ടാണ് വരുമാനം കുറഞ്ഞത്. അഞ്ചാം തീയതിയ്ക്ക് മുന്നേ ശമ്പളം നൽകണമെന്നാണ് ആഗ്രഹമെന്നും അതിന് വേണ്ടി പരിശ്രമിക്കുമെന്നും മന്ത്രി ആന്റണി രാജു തിരുവനന്തപുരത്ത് പറഞ്ഞു.
English Summary:Salaries of KSRTC employees will be distributed
You may also like this video