Site iconSite icon Janayugom Online

ഗഡുക്കളായി ശമ്പളം: കെഎസ്ആർടിസി വിശദീകരണം നൽകണം

കെഎസ് ആർടിസിയിൽ തവണകളായി ശമ്പളം നൽകാനുള്ള നടപടിയിൽ വിശദീകരണം തേടി ഹൈക്കോടതി. വിഷയത്തിൽ അടുത്ത ബുധനാഴ്ചയ്ക്കകം മറുപടി നൽകാൻ ജസ്റ്റിസ് സതീഷ് നൈനാൻ കെഎസ്ആർടിസിക്ക് നിർദേശം നൽകി. ശമ്പള വിതരണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെ ജീവനക്കാർ മാനേജ്മെന്റ് നടപടിയിൽ എതിർപ്പ് അറിയിക്കുകയായിരുന്നു. 

കെഎസ്ആർടിസി അക്കൗണ്ടിലെ പണം ഉപയോഗിച്ചും ഓവർഡ്രാഫ്റ്റ് സൗകര്യം പ്രയോജനപ്പെടുത്തിയും എല്ലാ മാസവും അഞ്ചാം തിയതി ആദ്യ ഗഡുവും സർക്കാർ സഹായം കിട്ടുന്ന മുറയ്ക്ക് ബാക്കിയും നൽകാനായിരുന്നു മാനേജ്മെന്റ് നീക്കം. ശമ്പളം ഗഡുക്കളായി ലഭിക്കാന്‍ ആഗ്രഹിക്കാത്തവർ ഫെബ്രുവരി 25ന് മുമ്പ് അപേക്ഷ സമർപ്പിക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു. ഇതിനെതിരെയാണ് ജീവനക്കാർ കോടതിയെ സമീപിച്ചത്. 

Eng­lish Summary;Salary in install­ments: KSRTC to pro­vide explanation
You may also like this video

Exit mobile version