Site iconSite icon Janayugom Online

കെഎസ്ആർടിസിയില്‍ അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നല്‍കണം: ഹൈക്കോടതി

എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകണമെന്ന് ഹൈക്കോടതി. കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ജീവനക്കാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജീവനക്കാർക്ക് ശമ്പളം നൽകുന്ന കാര്യത്തിനാണ് പ്രഥമ പരിഗണന നൽകേണ്ടതെന്നും ഭരിക്കുന്നവർ ഇത് ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. വായ്പ തിരിച്ചടവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ അതിനുശേഷം മതിയെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കുന്നു.
എഐടിയുസി അടക്കമുള്ള യൂണിയനുകൾ സമരരംഗത്തുള്ളപ്പോഴാണ് ഈ കോടതി വിധി വരുന്നത്.കഴിഞ്ഞ ദിവസം കെഎസ്ആർടിസിയുടെ വായ്പാ കുടിശിക 12,100 കോടി രൂപയാണെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.8713.05 കോടി രൂപ സർക്കാരിനും 356.65 കോടി രൂപ കെടിഡിഎഫ്സിക്കുമാണ് നൽകാനുള്ളത്. ബാങ്ക് കൺസോർഷ്യത്തിന് നൽകാനുള്ളത് 3030. 64 കോടി രൂപയാണ്. ആകെ 5,255 ബസുകളാണ് നിരത്തിലോടുന്നതെന്നും 300 ബസുകൾ ഉപയോഗശൂന്യമാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

Eng­lish sum­ma­ry; Salary to be paid before the fifth date in KSRTC: High Court
You may also like this video;

Exit mobile version