Site iconSite icon Janayugom Online

സ്കൂളുകളിലെ മധുരപലഹാരങ്ങളുടെ വില്പന നിരോധിക്കണം

സംസ്ഥാനത്ത് വ്യാപകമായി ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ ബിസ്കറ്റ് മിട്ടായികൾ ഐസ്ക്രീം ചോക്ലേറ്റ് ഉല്പന്നങ്ങൾ തുടങ്ങിയവ വിൽപ്പന നടത്തുന്ന സ്റ്റാളുകൾ വ്യാപകമായി കണ്ടുവരുന്നു. സ്കൂളുകൾ നേരിട്ടാണ് ഇത്തരം വില്പന നടത്തുന്നത്. കൊച്ചുകുട്ടികളെ ആകർഷിക്കതക്ക തരത്തിലുള്ള ഭക്ഷണ സാധനങ്ങൾ വില്പന നടത്തുന്നതുമൂലം വലിയ സാമ്പത്തിക ലാഭവും കിട്ടുന്നു. എന്നാൽ വിദ്യാർത്ഥികൾ വീടുകളിൽ നിന്ന് രക്ഷിതാക്കൾ അറിയാതെ പണം കൈക്കലാക്കി ഇത്തരം സ്ഥിരം സാധനങ്ങൾ വാങ്ങുന്നു. കുട്ടികളെ തെറ്റായ നിലയിലേക്ക് മാറ്റാൻ ഇതു കാരണമാകുന്നു അതിനാൽ ഭക്ഷണസാധനങ്ങൾ പണം നൽകി വിൽപ്പന നടത്തുന്നത് സ്കൂളിൽ നിരോധിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശൃപ്പെട്ട് വിദ്യഭ്യാസ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയതായി പൊതു പ്രവർത്തകൻ എബി ഐപ്പ് പറഞ്ഞു.

Exit mobile version