Site iconSite icon Janayugom Online

സാള്‍ട്ട്‌ലേക്ക് സംഘര്‍ഷം; അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറണമെന് ഹര്‍ജി

ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി പങ്കെടുത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിലുണ്ടായ സംഘർഷത്തില്‍ അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊൽക്കത്ത ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി. അന്വേഷണം സിബിഐ, ഇഡി, എസ്‌എഫ്‌ഐഒ തുടങ്ങിയ കേന്ദ്ര ഏജൻസികൾക്ക് കൈമാറാൻ കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും അഭിഭാഷകരായ സബ്യസാചി ചട്ടോപാധ്യായയും മൈനാക് ഘോഷാലും ആണ് ഹര്‍ജികള്‍ സമര്‍പ്പിച്ചത്.

കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മെസി പങ്കെടുത്തയുടനെ തന്നെ വേദി വിട്ടതാണ് പ്രതിഷേധത്തിനിടയാക്കിയത്. മെസിയെ ഒരുനോക്ക് കാണാനായില്ലെന്ന് ആരോപിച്ച് കാണികള്‍ സ്റ്റേഡിയത്തിലെ സീറ്റുകള്‍ തല്ലിത്തകര്‍ക്കുകയും മൈതാനത്ത് കുപ്പികള്‍ എറിയുകയും ചെയ്തു. വിഷയത്തില്‍ വിരമിച്ച ജസ്റ്റിസ് ആഷിം കുമാർ റേയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി അന്വേഷണം നടത്തുന്നുണ്ട്.

Exit mobile version