ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിന് ചെങ്കൊടിയുടെ നിറം പകർന്ന മാരാരിക്കുളം രക്തസാക്ഷികൾക്ക് നാടിന്റെ വീരാഭിവാദ്യം. രാജവാഴ്ചയ്ക്കും ജന്മിത്വത്തിനും എതിരായ പോരാട്ടത്തിൽ വെടിയേറ്റുവീണ പാട്ടത്ത് രാമൻകുട്ടി, തോട്ടത്തുശേരി കുമാരൻ, പതിനാലിറയിൽ ശങ്കരൻ, കൊട്ടച്ചാൽവെളി ഭാനു, പേരേവെളി കുമാരൻ തുടങ്ങിയ ധീരന്മാരുടെ സ്മരണ പുതുക്കാൻ ആയിരങ്ങളാണ് എത്തിച്ചേർന്നത്.
രക്തസാക്ഷി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയ്ക്ക് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി, സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ, കൃഷിമന്ത്രി പി പ്രസാദ്, ടി ജെ ആഞ്ചലോസ്, ആർ നാസർ, പി വി സത്യനേശൻ, ജി കൃഷ്ണപ്രസാദ്, ദീപ്തി അജയകുമാർ, പിപി ചിത്തരഞ്ജൻ എംഎൽഎ, എം കെ ഉത്തമൻ, ആർ ജയസിംഹൻ, ജി വേണുഗോപാൽ, വി ജി മോഹനൻ, ജലജ ചന്ദ്രൻ, കെ ബി ബിമൽറോയ്, എസ് രാധാകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. പൊതുസമ്മേളനം പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്തു. ബിനോയ് വിശ്വം എംപി മുഖ്യപ്രഭാഷണം നടത്തി. കെ ബി ബിമൽറോയ് അധ്യക്ഷനായി.
English Summary: Salute to the martyrs of Mararikulam
You may also like this video